ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകൻ സാഹിദ് ഉർ റഹ്മാനെ ഡൽഹി വിമാനത്താവളത്തിൽ പരിശോധിച്ചതിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം.
വിശദ പരിശോധനകൾക്കു ശേഷമാണ് സാഹിദ് ഉർ റഹ്മാനു സന്ദർശനാനുമതി നൽകിയതെന്നും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യംചെയ്തതോടെ സ്വന്തം നിലയിൽ അദ്ദേഹം ധാക്കയിലേക്കു മടങ്ങുകയായിരുന്നുവെന്നുമാണ് വിശദീകരണം.
സംഭവത്തിൽ ബംഗ്ലാദേശ് സർക്കാർ പ്രതിഷേധം അറിയിച്ച പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്റെ മറുപടി. കഴിഞ്ഞ 14നാണ് സ്വകാര്യ പാസ്പോർട്ടും സാർക്ക് രാജ്യങ്ങളുടെ വിസയും ഉപയോഗിച്ച് സാഹിദ് ഉർ റഹ്മാൻ ഡൽഹിയിലെത്തിയത്.